എന്താണ് ടി ഡി എസ് ?
ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്സ് -ടി ഡി എസ്
കൃത്യമായി വരവ് ചിലവ് കണക്കുകൾ ബോധിപ്പിക്കുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഓരോ ആളുകളുടെയും വരവ് നിരീക്ഷിക്കുന്നതിനും വേണ്ടി ആണ് സർക്കാരിന്റെ ഇൻകം ടാക്‌സ് ഡിപ്പാര്ട്മെന്റ് ടി ഡി എസ് നടപ്പിലാക്കിയിട്ടുള്ളത് .
കൃഷ്ണ ഒരു എസ് ബി ഐ ലോൺ ഡിപ്പാർട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്ന ഒരാളാണ് . ബാങ്ക് അവർക്കു നൽകുന്ന വേതനം സെയിൽസ് കമ്മിഷൻ ആയി ആണ് കണക്കാക്കുന്നതെങ്കിൽ കൃഷ്ണയുടെ ഗ്രോസ് പേ ഔട്ടിൽ നിന്നും 5% പിടിച്ച ശേഷം ആണ് അവർക്കു നൽകുക . ബാങ്ക് TDS ആയി പിടിച്ച തുക സർക്കാരിൽ അടക്കുകയും കൃഷ്‌ണയുടെ പാൻ കാർഡ് നമ്പർ വെച്ചു അതിന്റെ വിവരങ്ങൾ റിട്ടേൺ ഫയൽ നൽകുകയും TDS സർട്ടിഫിക്കറ്റ് കൃഷ്ണക് നൽകുകയും ചെയ്യും . കൃഷ്ണ അതാത് വാർഷിക വരുമാന വിവരങ്ങൾ സമർപ്പിക്കുമ്പോൾ ഇൻകം ടാക്‌സ് അടക്കുവാനുണ്ടെങ്കിൽ TDS അഡ്വാൻസ് ടാക്‌സ് ആയി കണക്കാക്കി സെറ്റ് ഓഫ് ചെയ്യാവുന്നതാണ് .TDS തുക ഇൻകം ടാക്‌സ് അടക്കാനുള്ളതിനേക്കാൾ കൂടുതൽ ആണെങ്കിൽ അടക്കാനുള്ള തുക കിഴിച്ചു അധിക തുക കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടിൽ ഡിപ്പാർട്മെന്റ് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ഇതുപോലെ TDS % വ്യത്യാസം ഉള്ള ഒരുപാട് തുകകൾ കച്ചവടക്കാർക്കും സേവനങ്ങൾ നല്കുന്നവർക്കും അവർക്കു കിട്ടാനുള്ള തുകയിൽ നിന്നും പിടിച്ചു തുക ആളുകളുടെ പാൻ കാർഡിൽ അഡ്വാൻസ് നികുതി ആയി കിടക്കുണ്ടാകാം . ഇത് കൃത്യമായി വാർഷിക കണക്കു നൽകിയാൽ മാത്രമേ സെറ്റ് ഓഫ് ക്ലെയിം ചെയുവാൻ സാധിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്കും അക്കൗണ്ടിംഗ് ടട്രെയിനിംഗിനും വിളിക്കുക
9961892414.
SBI HOME LOAN HELPLINE 8943911085 KRISHNA
Comentarios