സേവിങ്സ് അക്കൗണ്ട് QR CODE ആണോ നിങ്ങൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നത്? ,ബിസിനസ് ആവശ്യങ്ങൾക് കറണ്ട് അക്കൗണ്ട് ആണ് ഉപയോഗിക്കേണ്ടത് ,എന്നാൽ UPI ആപ്പുകൾ കറണ്ട് അക്കൗണ്ടിൽ യൂസർ ഫീ ഈടാക്കുന്നതിനാൽ മിക്ക ആളുകളും സേവിങ്സ് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത് . എന്നാൽ ചില ബാങ്കുകൾ സർവീസ് ചാർജ് ഇല്ലാതെ QR കോഡ് പേയ്മെന്റ് സൗകര്യം നൽകുന്നുണ്ട് . SBI പേർസണൽ കറന്റ് അക്കൗണ്ട് എന്ന ഓപ്ഷൻ നൽകുന്നുണ്ട് വർഷത്തിൽ കുറഞ്ഞ രൂപ സർവീസ് ചാർജ് മാത്രമേ ഇതിനു ആവുകയുള്ളൂ .
ഹോട്ടൽ ,മറ്റു സേവന സ്ഥാപനങ്ങൾ എന്നിവക്കു വർഷത്തിൽ GST രെജിസ്‌ട്രേഷൻ ഇല്ലാതെ സേവനത്തിനു സ്വീകരിക്കാവുന്ന പരമാവധി തുക 20 lakh ആണെന്നിരിക്കെ ബാങ്കിലും അല്ലാതെ ക്യാഷ് ആയും അകെ കിട്ടുന്ന തുക ആണ് ഇതിനായി പരിഗണിക്കേണ്ടത് . ഉദാഹരണത്തിന് ഒരു ഹോട്ടൽ അല്ലെങ്കിൽ സേവനം നടത്തുന്ന ഒരു സ്ഥാപനം വർഷത്തിൽ 275 പ്രവർത്തന ദിനങ്ങൾ കണക്കാക്കിയാൽ ഒരു ദിവസം നടത്താവുന്ന പരമാവധി വിറ്റ് വരവ് 7200 -7500 രൂപയാണ് . ഇതിനു മുകളിൽ പോകുന്ന എല്ലാ സേവന ദാദാക്കളും രെജിസ്ട്രേഷൻ എടുത്ത് കണക് ബോധിപ്പിച്ചു വേണം മുമ്പോട് പോകുവാൻ. ഹോട്ടൽ സേവനങ്ങൾക് ഇൻപുട് നികുതി എടുക്കാതെ 5 % നികുതിയിൽ രെജിസ്ട്രേഷൻ എടുക്കാവുന്നതാണ് . എന്നാൽ കാറ്ററിംഗ് സേവനങ്ങൾ നല്കുന്നവർക് 18 % നികുതി അടക്കുന്ന ഇന്പുട് എടുക്കാവുന്ന റെഗുലർ രെജിസ്ട്രേഷൻ എടുകേണ്ടതായി വരും . ഹോട്ടൽ ഒഴികെ ഉള്ള വാർഷിക വിറ്റുവരവ് 50 ലക്ഷത്തിൽ താഴെ ഉള്ള സേവനങ്ങൾക് അനുമാന നികുതി സൗകര്യം 6 % സൗകര്യത്തിൽ എടുക്കാവുന്നതാണെങ്കിലും ഇൻപുട് ടാക്‌സ് ക്രെഡിറ്റ് എടുക്കാൻ സാധിക്കുകയില്ല.
ചരക്കു വില്പനയിൽ വാർഷിക വിറ്റുവരവ് 40 ലക്ഷം വരെ GST രെജിസ്റ്റേഷൻ എടുക്കാതെ കച്ചവടം ചെയ്യാൻ സാധിക്കുമ്പോൾ പരമാവധി ഒരുദിവസത്തെ വിറ്റ് വരവ് 14500 -15000 ആയി കണക്കാക്കേണ്ടി വരും . അതിനു മുകളിൽ വിറ്റ് വരവ് ഉള്ളവർക്കു റെഗുലർ അല്ലെങ്കിൽ കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാവുന്നതാണ് .
1 % കോമ്പോസിഷൻ സ്‌ക്കിമിൽ വാർഷിക വരുമാനം 1 .5 കോടി വരെ കച്ചവടം ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്കും അക്കൗണ്ടിംഗ് ട്രൈനിങ്ങിനും വിളിക്കുക
9961892414
Comments